ലോകകപ്പിൽ സെർബിയക്ക് എതിരായ ഇന്നലത്തെ മത്സരത്തിനിടെ പരിക്കേറ്റ് കളം വിട്ട നെയ്മറിന്റെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. നെയ്മർ ഈ ലോകകപ്പിലെ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്ന് ടിറ്റെ പറഞ്ഞു.
എന്നാൽ പരിക്കിനെ കുറിച്ച് കൂടൂതൽ വിവരങ്ങൾ ടീമും നെയ്മറും പുറത്തുവിട്ടിട്ടില്ല. സ്വിറ്റ്സർലാന്റിന് എതിരായ വരാനിരിക്കുന്ന മത്സരത്തിൽ നെയ്മർ കളത്തിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കാമറൂണിനെതിരെയും ബ്രസീലിന് ഒരു മത്സരമുണ്ട്. നെയ്മർ ഇന്നലെ ഏഴ് തവണയോളം ആണ് മത്സരത്തിൽ ഫൗൾ ചെയ്യപ്പെട്ടത്.