പുനലൂർ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെ രണ്ട് സ്ത്രീകൾ ഇടിമിന്നലേറ്റു മരിച്ചു. പുനലൂർ നഗരസഭയിലെ കേളങ്കാവ് വാർഡിലാണ് സംഭവം.
മണിയാർ ഇടക്കുന്ന് മുളവെട്ടിക്കോണം ഗോകുലത്തിൽ സരോജം(55), മഞ്ജു ഭവനിൽ രജനി(59) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് ദുരന്തമുണ്ടായത്. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.