ഹോട്ടലില്‍ ചായകുടിക്കാനിരിക്കെ തൃശൂര്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണ്‍ കീശയിലിരിക്കെയാണ് പൊട്ടിത്തെറിച്ചത്.
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഹോട്ടലില്‍ ചായകുടിക്കാന്‍ വന്നിരിക്കെ ഷര്‍ട്ടിന്റെ കീശയിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീപടരുകയായിരുന്നു. തീ ആളിപടര്ന്നെങ്കിലും ഫോണ്‍ പെട്ടെന്ന് പുറത്തെടുക്കാന്‍ സാധിച്ചതിനാല്‍ അപകടം ഒഴിവായി.
ഏലിയാസിന് വലിയ പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചു.
ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല. നേരത്തെ തൃശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചിരുന്നു.