തൃക്കാക്കരയില്‍ രാത്രികാലത്ത് പ്രവര്‍ത്തിക്കുന്ന കടകള്‍ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നതായി നഗരസഭ. തുടര്‍ന്ന് തൃക്കാക്കരയില്‍ രാത്രികാല കച്ചവടം നിരോധിക്കാനും നഗരസഭ ആലോചിക്കുന്നതായാണ് വിവരം.
പരീക്ഷണ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് കടകള്‍ അടക്കാനാണ് ഒരുങ്ങുന്നത്. നാളെ നഗരസഭ കൗണ്‍സില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.
ഹോട്ടലുകളും തട്ടുകടകളുമടക്കം രാത്രികാല കച്ചവടം ധാരാളം നടക്കുന്ന പ്രദേശമാണ് തൃക്കാക്കര.