ഹാരിപോട്ടർ കഥകൾ എഴുതി ലോകമെമ്പാടും കുട്ടികൾ മുതൽ ആരാധകരെ സൃഷ്ടിച്ച ജെ കെ റൗളിങിന് നേരെ വധഭീഷണി. സൽമാൻ റഷ്ദിക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് റൗളിങ് കുറിച്ച ട്വിറ്റീലാണ് ഭീഷണി. റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണം വേദനിപ്പിക്കുന്നുവെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നുമായിരുന്നു റൗളിങ് ട്വീറ്റ് ചെയ്തത്. എന്നാൽ അധികം വിഷമിക്കേണ്ട, അടുത്തത് നിങ്ങളാണ് എന്നായിരുന്നു മറുപടി വന്നത്. ഭീഷണി ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ റൗളിങ് പങ്കുവെച്ചിരുന്നു.
റൗളിങിന് ഭീഷണി സന്ദേശം അയച്ച ട്വിറ്റർ ഹാൻഡിലിൽ റഷ്ദിയെ ആക്രമിച്ച ഹാദി മാതറെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റുകളുണ്ട്. വെള്ളിയാഴ്ച ന്യൂയോർക്കിൽ വച്ച് നടന്ന സാഹിത്യ പരിപാടിക്കിടെയാണ് റഷ്ദിക്ക് കഴുത്തിലും വയറ്റിലും മാരകമായി പരിക്കേറ്റ ആക്രമണം നടന്നത്.