രോഗലക്ഷണമുള്ളവർ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന നിർദേശവുമായി യുഎഇയിലെ ഡോക്ടർമാർ. ഇൻഫ്ലുവൻസ പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിനായാണ് ഡോക്ടർമാർ നിർദേശമിറക്കിയത്.
പുതുവത്സരാഘോഷത്തിനിടെ രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ തുടരണമെന്നും ആഹ്വാനം ചെയ്തു. ഫ്ലൂ സീസൺ ഇപ്പോഴും തുടരുന്നതിനാൽ തിരക്കേറിയ ഒത്തുചേരലുകളിൽ നിന്നും വേദികളിൽ നിന്നും വ്യക്തികൾ വിട്ടുനിൽക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് ഇത് സഹായകരമാകും. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ മാസ്ക് നിർബന്ധമായും ധരിക്കണം. രോഗം മറ്റുള്ളവർക്ക് പകരുന്നില്ലെന്ന് സ്വയം ഉറപ്പുവരുത്തണമെന്നും ഡോക്ടർമാർ പറഞ്ഞു.