ഉറക്കമുണർന്നാൽ പശും പാലിൽ ഒരു ചായയുണ്ടാക്കി കുടിക്കാതെ ഉന്മേഷം ലഭിക്കാറില്ല പലർക്കും. എന്നാലിപ്പോഴിതാ മില്‍മ പാലിന്റെ വില കൂട്ടുന്നുവെന്ന് മില്‍മ ചെയര്മാന് കെ.എസ് മണി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മാസം അവസാനത്തോടെ ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. മില്‍മ പാല് ലിറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നേരത്തേ പറഞ്ഞിരുന്നു.
ക്ഷീരകര്‍ഷകരും വിദഗ്ധരുമടങ്ങുന്ന സമിതിയെ വില വര്‍ധനയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇവർ നൽകുന്ന റിപ്പോര്‍ട്ടിനു ശേഷമാകും വില വർദ്ധനവ് സംബന്ധിച്ച തീരുമാനമെടുക്കുക. അതേസമയം ഇതിനു മുന്‍പ് 2019 ലാണ് മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചിട്ടുള്ളത്. അന്ന് പക്ഷെ, ലിറ്ററിന് നാലു രൂപ കൂട്ടിയപ്പോള്‍ മൂന്നു രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്കാണ് നൽകിയത്. എന്നാൽ വീണ്ടും വില കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കര്‍ഷകരിപ്പോൾ. മില്‍മയും നേരത്തെ സര്‍ക്കാരിനോട് വില വര്‍ധനയ്ക്ക് അനുമതി തേടിയിരുന്നു.
കാലിത്തീറ്റയുടെ വില വര്‍ധിച്ചതോടെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ 28 കോടി രൂപയുടെ ഇന്‍സെന്റീവ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ജൂലൈയില്‍ ആരംഭിച്ച ഇന്‍സെന്റീവ് ഡിസംബറിലായിരിക്കും അവസാനിക്കും. എന്നാൽ, അതിനു ശേഷവും പ്രതിസന്ധി തുടരുമെന്ന വിലയിരുത്തലിലാണ് പാല് വില വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്. വില വർദ്ധനവ് ആശ്വാസമാകുമെന്ന് കർഷകരും പറയുന്നു.
മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് നിലവിലുള്ള വില. കടും നീല കവറിന് ലിറ്ററിന് 46 രൂപയും. നിലവില്‍ കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന് 48 രൂപയാണ് ഈടാക്കുന്നത്. വര്‍ദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടാകും ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന. മില്‍മ പാല് ലിറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി പറഞ്ഞു.
വില വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ക്ഷീരകര്‍ഷകരും വിദഗ്ധരുമടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷമാകും തീരുമാനം. അതേസമയം 2019 ലാണ് മില്‍മ പാലിന്റെ വില ഇതിനു മുന്‍പ് വര്‍ധിപ്പിച്ചത്. അന്ന് ലിറ്ററിന് നാലു രൂപ കൂട്ടിയപ്പോള്‍ മൂന്നു രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്കാണ് നല്‍കിയത്. വീണ്ടും വില കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. മില്‍മയും സര്‍ക്കാരിനോട് വില വര്‍ധനയ്ക്ക് അനുമതി തേടിയിരുന്നു.
അതേസമയം പാൽ ഉൽപാദനക്ഷമതയിൽ കേരളത്തെ ഒന്നാമതെത്തിക്കാനുളള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. നിലവിൽ കേരളം രണ്ടാം സ്ഥാനത്താണുള്ളത്. ക്ഷീര കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലിനും വിപണി ഉറപ്പാക്കുന്നതിന്റെ ഭാഗമായി മിൽമയുടെ പുതിയ ഉൽപ്പന്നങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗർട്ട്, ഫ്രൂട്ട് ഫൺ ഡേ, മിൽക്ക് സിപ്പ് അപ്പ്, മിനികോൺ എന്നിവയാണ് വിപണിയിലിറക്കിയ പുതിയ ഉൽപ്പന്നങ്ങൾ.