ചന്ദ്രയാന്‍-3 ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവിലെ ഐ.എസ്.ആര്.ഒ ആസ്ഥാനത്തെത്തിയാണ് അഭിനന്ദിച്ചത്. ഐ.എസ്.ആര്.ഒ ചെയര്മാന് സോമനാഥ് ചന്ദ്രയാന്‍ 3ന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. മോദി നേരിട്ടെത്തിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഐ.എസ്.ആര്.ഒ മേധാവി പ്രതികരിച്ചു.
ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥലത്തിന് പ്രധാനമന്ത്രി പേരിടുകയും ചെയ്തു. ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ പോയിന്റ് എന്ന് അറിയപ്പെടുമെന്നാണ് മോദി പറഞ്ഞത്.
ശാസ്ത്രം മാനവരാശിയുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കുന്നതിനായി ‘ശിവശക്തി’ പോയിന്റ് വരും തലമുറകളെ ഏറെ പ്രചോദിപ്പിക്കും. ജനക്ഷേമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും മോദി പറഞ്ഞു.
റോവറിന്റെ പ്രവര്‍ത്തനം മോദക്ക് മുന്നില്‍ ഗ്രാഫിക്സിലൂടെ വിശദീകരിച്ച ശാസ്ത്രജ്ഞര്‍ ലാന്‍ഡറിന്റെ നിഴല്‍ ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു.