ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് നടന് വിജയ്. പൊങ്കല്‍ ദിനത്തിലാണ് പ്രേക്ഷകര്‍ക്കായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവരാണ് പുതിയ പോസ്റ്ററിലുള്ളത്.
വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ഒരു ടൈം ട്രാവല്‍ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പുറത്ത് വന്നപ്പോള്‍ തന്നെ വ്യക്തമായിരുന്നു. അതോടൊപ്പം തന്നെ വിജയ്യുടെ ചിത്രത്തിന് വേണ്ടിയുള്ള പുതിയ ലുക്ക് സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.
ജയറാം, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരന്, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. ഛായാഗ്രാഹകന്‍-സിദ്ധാര്‍ത്ഥ് നൂനി, എഡിറ്റര്‍-വെങ്കട് രാജന്, എ.ജി.എസ് എന്റര്ടെയിന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.
— Vijay (@actorvijay) January 15, 2024