ജിദ്ദ: ജിദ്ദയിൽ വ്യപാരിയായിരുന്ന മലപ്പുറം സ്വദേശി മൻസൂർ നിര്യാതനായി. മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം സ്വദേശിയായിരുന്നു. ജിദ്ദയിൽ സ്വിമിംഗ് പൂളിൽ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നു മൻസൂർ. വിദഗ്ദ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിച്ച മൻസൂർ ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്. ഭാര്യ. മുസൈന. നാലു മക്കളുണ്ട്.
ജൂണ്‍ 30-നാണ് ജിദ്ദയിലെ സിമ്വിംഗ് പൂളിൽ വച്ച് മൻസൂറിന് അപകടമുണ്ടായത്.ജിദ്ദയിലെ അബുഹുർ കിംഗ് അബ്ദുള്ള കോംപ്ലക്സ് ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്ന മൻസൂറിനെ പിന്നീട് ദില്ലിയിലെ ബാലാജി ആശുപത്രിയിലേക്ക് എയർ ആംബുലൻസിൽ മാറ്റിയിരുന്നു.
അവിടെ ആഴ്ചകൾ നീണ്ട ചികിത്സയ്ക്ക് ശേഷം നാല് ദിവസം മുൻപാണ് മൻസൂറിനെ പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഷറഫിയയിലെ ഫ്ളോറ, മെൻസ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങൾ മൻസൂറിൻ്റേതായിരുന്നു. ജിദ്ദ നവോദ്ദയയുടെ സജീവപ്രവർത്തകനായിരുന്ന മൻസൂർ ജീവകാര്യണുപ്രവർത്തനങ്ങളിലും സജീവമായിരുന്നു.