അമേരിക്കയിലെ വിര്ജിനിയയിലുണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. സാംസ് സർക്കിളിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലാണ് സംഭവം. നിരവധിപേർക്ക് പരിക്കേറ്റു. ആക്രമിയും മരിച്ചതായാണ് വിവരം. എന്നാൽ ഇയാൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
തോക്കുമായെത്തിയ ആക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മരണസഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. വെടിവയ്പ് ഹൃദയഭേദകമാണെന്ന് വിർജീനിയ സ്റ്റേറ്റ് സെനറ്റർ ലൂയിസ് ലൂകാസ് ട്വിറ്ററിൽ കുറിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.