കെ എസ് ആര് ടി സി ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21 കാരിയായ കൊല്ലം സ്വദേശിനിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്.
ബസ് വട്ടപ്പാറ ഭാഗത്തേക്ക് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. പ്രതിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ യുവതി ബഹളം വെച്ചു. തുടര്‍ന്ന് ബസ് നിര്‍ത്തി. എന്നാല്‍ ഇതിന് പിന്നാലെ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.