ഗായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് – ഇങ്ങനെ സിനിമയിൽ പലതരം വേഷങ്ങൾ ചെയ്ത് തിളങ്ങിയ ആളാണ് വിനീത് ശ്രീനിവാസൻ. ഇപ്പോൾ വിനീതിനെ പോലെ മലയാള സിനിമയിലെ അടുത്ത ഓൾ റൗണ്ടറാവാൻ ഒരുങ്ങുകയാണ് അനിയൻ ധ്യാൻ ശ്രീനിവാസൻ. തിരക്കുള്ള അഭിനേതാവായി ധ്യാൻ നേരത്തെ നിവിൻ പോളിയെ നായകനാക്കി ലവ് ആക്ഷൻ ഡ്രാമ എന്നൊരു ചിത്രം എഴുതി സംവിധാനം ചെയ്തിരുന്നു. ഇപ്പോൾ ഇതാ പാട്ടുകാരൻ എന്ന നിലയിലും കൂടി സ്വയം അടയാളപ്പെടുത്തുകയാണ് ധ്യാൻ.
‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ധ്യാൻ ശ്രീനിവാസൻ ഗായകനാകുന്നത്. ധ്യാൻ ആദ്യമായി പിന്നണിഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നൽകിയത് അരുൺ മുരളീധരനുമാണ്. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ്. ‘വെള്ളം’ സിനിമയിലെ യഥാർത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാലത്തിലാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഈ നാട്ടിലെ കണ്ണൻ, വിദ്യാധരൻ, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനായി ധ്യാൻ ശ്രീനിവാസനും, വിദ്യാധരനായി അജു വർഗീസും ആണ് അഭിനയിക്കുന്നത്. സിനിമാറ്റിക് ഫിലിംസ് എൽഎൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂർ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ശങ്കർ ശർമയാണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.
ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് -ജയൻ പൂങ്കുളം കോസ്റ്റ്യും – ഡിസൈൻ -സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സി. പ്രോജക്ട് ഡിസെെൻ അനിമാഷ്, വിജേഷ് വിശ്വം.
ഫിനാൻസ് കൺട്രോളർ. അഞ്ജലി നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ – മെഹമൂദ് പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്., അനീഷ് നന്ദി പുലം. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പി.ആർ.ഒ – വാഴൂർ ജോസ്. ആതിര ദിൽജിത്ത്. ഫോട്ടോ – സന്തോഷ് പട്ടാമ്പി. ഡിജിറ്റൽ മാർക്കറ്റിംഗ് യെല്ലോ ടൂത്ത്
#NadikalilSundariYamuna #DhyanSreenivasan #AjuVarghese
#watermanmurali #waterman #cinematicafilms #vijeshpanathur #unnivellora #villaskumar #simimurali #Malayalamdramamovie #Malayalamnewmovie #malayalamcinema #malayalamcinema2023 #Malayalammovie2023 #NadikalilSundariYamunasong #DhyanSreenivasansong ##DhyanSreenivasanNewsong