ടാജ്വീ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎഇയിൽ ബിസിനസ് വ്യാപിപ്പിക്കുന്നു.ദേര , ബർദുബായ്, ഷാർജ,കരാമ എന്നിവിടങ്ങളിലടക്കം പത്തോളം ഷോറൂം ഈ വർഷം പ്രവർത്തനമാരംഭിക്കും. ഷോ റൂമിന്റെ ലോഗോ ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ നടൻ ആസിഫ് അലി, ടോവിനോ തോമസ്,കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ചെയർമാന മുഹമ്മദ് ഹനീഫ് താഹ, വൈസ് ചെയർമാൻ ഹനീഫ അബ്ദുൾ മനാഫ്, സിഇഓ ഷമീർ ഷാഫി , മാനേജിംഗ് ഡയറക്ടർ മുജീബ് റഹ്മാൻഎന്നിവർ ചേർന്ന് നിർവഹിച്ചു. ഗ്ലോബൽ ലോഞ്ചിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായി സമ്മാന പദ്ധതികളും ഓഫറുകളും ടാജ്വീ ഗ്രൂപ്പ് നൽകുന്നുണ്ട്.
ആദ്യ ഷോറൂം ദുബായ് ഗോൾഡ് സൂക്കിലും അടുത്തത് ഷാർജ റോളയിലും കരാമ സെന്ററിലുമായി ഉടൻ പ്രവർത്തനമാരംഭിക്കും. ദുബായ് ഫ്ലോറ ഇന്നിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചെയർമാൻ മുഹമ്മദ് ഹനീഫ താഹ, വൈസ് ചെയർമാൻ ഹനീഫ അബ്ദുൾ മനാഫ്, സിഇഓ ഷമീർ ഷാഫി, മാനേജിംഗ് ഡയറക്ടർ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു