ടി-20 ലോകകപ്പ് സന്നാഹമത്സരങ്ങളുടെ സമയം നിശ്ചയിച്ചു. ഒക്ടോബർ 10 മുതൽ 19 വരെ സന്നാഹമത്സരങ്ങൾ നടക്കുമെന്നാണ് വിവരം. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ ടീമുകളെയാണ് സന്നാഹമത്സരങ്ങളിൽ ഇന്ത്യ നേരിടുന്നത്. ഗാബയിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും നടക്കുക. ഒക്ടോബർ 16ന് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കും.
ഒക്ടോബർ 10ന് നടക്കുന്ന ആദ്യ സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസും യുഎഇയും തമ്മിലാണ് മത്സരം . ഒക്ടോബർ 17ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2 മണിക്ക് ഗാബയിൽ വച്ചാണ് മത്സരം.ഒക്ടോബർ 19ന് ഇതേ സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ മത്സരിക്കും. ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് മത്സരം നടക്കുക.