സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘വരാഹം’ എന്നാണ് ചിത്രത്തിന്റെ പേര്. നടന്റെ സിനിമ ജീവിതത്തിലെ 257-ാമത്തെ സിനിമയാണിത്. സനല്‍ വി. ദേവനാണ് ചിത്രത്തിന്റെ സംവിധായകന്. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്ടെയിന്മെന്റ്സ് എന്നിവയുടെ ബാനറുകളില്‍ വിനീത് ജയ്നും സഞ്ജയ് പടിയൂരുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുരേഷ് ഗോപിക്ക് പുറമേ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും വരാഹമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
കഥ – ജിത്തു കെ. ജയന്, മനു സി. കുമാര്‍, തിരക്കഥ – മനു.സി. കുമാര്‍, സംഗീതം -രാഹുല്‍ രാജ്, ഛായാഗ്രഹണം -അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് – മന്‍സൂര്‍ മുത്തുട്ടി, കലാസംവിധാനം – സുനില്‍ കെ. ജോര്‍ജ്, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍ – നിസ്സാര്‍ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടര്‍ – പ്രേം പുതുപ്പള്ളി, നിശ്ചല ഛായാഗ്രഹണം -നവീന്‍ മുരളി, ലൈന്‍ പ്രൊഡ്യൂസര്‍ -ആര്യന് സന്തോഷ്, കോ- പ്രൊഡ്യൂസര്‍ – മനോജ് ശ്രീകാന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് – രാജാസിംഗ്, കൃഷ്ണകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് -പൗലോസ് കുറുമുറ്റം, ബിനു മുരളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – അഭിലാഷ് പൈങ്ങോട്. കൊച്ചി, അങ്കമാലി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും. പി.ആര്.ഒ- വാഴൂര്‍ ജോസ്.