സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ തള്ളി സുപ്രീം കോടതി. ഹര്‍ജിയിലെ ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണ് ഉള്ളതെന്നും കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. സംവിധായകന് ലിജീഷ് മുല്ലത്തേഴത്ത് നല്കിയ ഹര്‍ജിയാണ് തള്ളിയത്.
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്ന് ആരോപിച്ചായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ലിജീഷ് സുപ്രിം കോടതിയെ സമീപിച്ചത്.
ആരോപണം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാത്തതിനാല്‍ കേസില്‍ ജുഡീഷ്യല്‍ റിവ്യൂ എന്ന തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്. അക്കാദമി ചെയര്മാന് തടസവാദ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അവരുടെ വാദം കൂട്ടി കേട്ട ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നും കോടതി പറഞ്ഞു.
അതേസമയം ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ സംവിധായകന് വിനയന് വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് അവര്‍ പറഞ്ഞു.
സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങള്‍ നടത്തി നിയമത്തിന്റെ കണ്ണില്‍ പൊടിയിട്ട് ആ പബ്ലിസിറ്റിയില്‍ രക്ഷപ്പെടാന്‍ ഉള്ള ശ്രമമാണ് രഞ്ജിത് നടത്തുന്നതെന്നും വിനയന് പറഞ്ഞു.