ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. ബുധനാഴ്ച പുലര്‍ച്ചെ മുതലാണ് സ്റ്റേഷന് മുന്നിലെ ആല്മരത്തില് കയറി അന്ന രാജു ആത്മഹത്യ ഭീഷണി മുഴക്കുന്നത്.
അന്ന രാജു അടക്കമുള്ളവരെ മാര്‍ച്ച് 17 ന് ഇതര സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ തൊഴിലാളികള്‍ ആക്രമിച്ചതായി ആലുവ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ഭീഷണി.
അന്ന രാജുവിന് പിന്തുണയുമായി മറ്റ് ട്രാന്‍സ്ജെന്‍ഡര്‍ യുവതികളും പൊലീസ് സ്റ്റേഷന് പരിസരത്ത് പ്രതിഷേധിക്കുന്നുണ്ട്.