കാനഡയിലെ കിഴക്കൻ പ്രവിശ്യയിൽ വീശിയടിച്ച് ഫിയോണ കൊടുങ്കാറ്റ്. അഞ്ചു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിഛേദിക്കപ്പെടുകയും നിരവധി വീടുകൾ കടലിലേക്ക് ഒഴുകിപ്പോകുകയും ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടട് പോലീസ് റിപ്പോർട്ട് ചെയ്തു.
മരങ്ങൾ കടപ്പുഴകി വീടിനുമുകളിലും കാറുകൾക്ക് മുകളിലും വീണ് വലിയ നാശ നഷ്ട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. അതേസമയം ന്യൂ ഫൌണ്ട് ലാൻഡിൽ രണ്ട് സ്ത്രീകൾ കടലിലേക്ക് ഒഴുകിയെത്തിയതായും പോലീസ് പറഞ്ഞു. ഇതിൽ ഒരാളെ മാത്രമാണ് രക്ഷിക്കാനായത്.
വിചാരിച്ചതിനേക്കാളും വലിയ നാശനഷ്ട്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ വേഗതയിലാക്കാനും നാശനഷ്ടങ്ങളുടെ കണക്കെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.