കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്റെ കുടുംബത്തെ അച്ഛന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ രണ്ട് മരണം. തൃശൂര്‍ മണ്ണൂത്തി ചിറക്കാക്കോട് ജോണ്‍സന്റെ മകന് ജോജിയുടെ മകന് ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് മരിച്ചത്.
ജോജിയുടെ ഭാര്യ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സലാണ്. മൂന്ന് പേരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
മകന്റെ കുടുംബത്തെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്സണ് തൃശൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പുലര്‍ച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോണ്സണ് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത്.
ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമായിരുന്നു ജോണ്സണ് മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ജോജിക്കും മകനും 90 ശതമാനം പൊള്ളലേറ്റിരുന്നു.