പാലക്കാട് ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത. അപകടം നടക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് നാട്ടുകാര്‍ കണ്ടു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
നീലാമലക്കുന്ന് സ്വദേശികളായ തങ്കം പദ്മിനി, എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീ പടര്‍ന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു ഈ സമയത്ത് ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നത് നാട്ടുകാര്‍ കണ്ടു.