തിരുവനന്തപുരത്ത് നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുഞ്ഞിനെ വാങ്ങിയവര്‍ക്കും വിറ്റവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമായിരിക്കും കേസെടുക്കുക.
മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ കരമന സ്വദേശിയായ സ്ത്രീയ്ക്ക് വില്‍പ്പന നടത്തിയത്. ജനിച്ച് 11 ദിവസം പ്രായമായ കുഞ്ഞിനെയാണ് വില്‍പ്പന നടത്തിയത്. തൈക്കാട് ‘അമ്മയും കുഞ്ഞും’ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. അഡ്മിറ്റ് ചെയ്യുമ്പോള്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ വിലാസമാണ് നല്‍കിയത്.
കരമന സ്വദേശിയുടെ വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില് കേട്ടതാണ് വഴിത്തിരിവായത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും കുഞ്ഞിന്റെ കുഞ്ഞിന്റെ കരച്ചില് കേട്ടതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിനെ വാങ്ങിയ കാര്യം പുറത്തറിയുന്നത്.
പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ആശുപത്രിയില്‍ വെച്ച് തന്നെ കുട്ടിയെ വില്‍പ്പന നടത്തുകയായിരുന്നു. ഈ മാസം ഏഴിനാണ് കുഞ്ഞിനെ പ്രസവിച്ചത്. ഏപ്രില്‍ 10നാണ് കരമന സ്വദേശി നവജാത ശിശുവിനെ വാങ്ങിയത്.
മൂന്ന് ലക്ഷം കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് കരമന സ്വദേശിയായ സ്ത്രീ സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.