ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി കേരളത്തില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ നിലവില്‍ വരുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സ് ആണ് നാളെ മുതല്‍ നിലവില്‍ വരുന്നത്.
മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സ്ന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. സീരിയല്‍ നമ്പര്‍, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു ആര് കോഡ് തുടങ്ങിയവയാണ് ഏഴ് സുരക്ഷാ ഫീച്ചറുകള്‍.
സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡുകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
മറ്റു പല സംസ്ഥാനങ്ങളും ലൈസന്‍സും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും സ്മാര്‍ട്ട് കാര്‍ഡുകള്‍ ആയാണ് നല്‍കുന്നത്.