യുഎസിലെ മിസിസിപ്പിയിൽ കൂട്ട വെടിവെയ്പ്പ്. അപ്രതീക്ഷിതമായുണ്ടായ വെടിവെയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മിസിസിപ്പിയിലെ ടെനസീ ഗ്രാമത്തിലെ അർക്കബട്ലയിലാണ് വെടിവെപ്പുണ്ടായത്. ഗ്രാമത്തിലെ ഒരു സ്റ്റോറിൽ നിന്നിരുന്നയാളെയാണ് ആദ്യം പ്രതി വെടിവെച്ചത്. ഉടൻ തന്നെ സമീപത്തെ വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീയ്ക്ക് നേരെ വെടിയുതിർത്തു. പിന്നീട് കാറെടുത്ത് രക്ഷപ്പെടാൻ നോക്കിയ പ്രതി വീണ്ടും അവിടെ ഉണ്ടായിരുന്ന നാലുപേരെ വെടിവെച്ച് കൊല്ലുകയായിരുന്നു,
അതേസമയം റിച്ചാർഡ് ഡെൽ ക്രം എന്നാണ് പ്രതിയുടെ പേരെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. പ്രലോഭനങ്ങൾ ഒന്നും ഇല്ലാതെയാണ് പ്രതി വെടിവെയ്പ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.