നടന് വിജയകുമാറിനെതിരെ നവാഗത സംവിധായകന് സിദ്ദീഖ് കൊടിയത്തൂര്‍ രംഗത്ത്. വിജയകുമാറിന്റെ നിസ്സഹകരണം മൂലം തന്റെ സിനിമയ്ക്ക് സാമ്പത്തിക ബാധ്യത നേരിട്ടെന്നാണ് ‘ആകാശം കടന്ന്’ ചിത്രത്തിന്റെ സംവിധായകന്റെ ആരോപണം.
മെയ് 20ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി ഇടപെടലും മറ്റുമായി നീണ്ടു പോവുകയായിരുന്നു. 15 ദിവസത്തെ ഷെഡ്യൂളില്‍ 11 ദിവസങ്ങള്‍ മാത്രമാണ് നടന് വന്നത്. പിന്നീട് സഹകരിച്ചില്ല. ഇതിന് പിന്നാലെ തിരക്കഥയില്‍ മാറ്റം വരുത്തേണ്ടി വന്നുവെന്നും സംവിധായകന് ആരോപിച്ചു.
വിജയകുമാര്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയില്‍ ഹര്‍ജി നല്‍കിയെന്നും എന്നാല്‍ ഇത് തള്ളിപോയെന്നും സിദ്ദീഖ് കൊടിയത്തൂര്‍ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകന് പറഞ്ഞു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സദ്ദീഖ് കൊടിയത്തൂര്‍ തന്നെയാണ്. ഭിന്ന ശേഷിക്കാരന് ആയ യുവവാിന്റെയും കുടുംബത്തിന്റെയും കഥയാണ് ആകാശം കടന്ന് പറയുന്നത്. മഖ്ബൂല്‍ സല്മാന്, ഇബ്രാഹിംകുട്ടി, ഷാഫി കൊല്ലം കുളപ്പുള്ളി ലീല തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.