അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഒരു കൈക്കുഞ്ഞുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. സെൻട്രൽ കാലിഫോർണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലാണ് വെടിവയ്പ്പ് നടന്നത്,
രണ്ടുപേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗുണ്ടാ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഒരാഴ്ച മുമ്പ്, ടിസിഎസ്ഒ ഡിറ്റക്ടീവുകൾ ഈ വീട്ടിൽ മയക്കുമുന്നുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു.