ദില്ലി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെ ശിരോമണി അകാലിദൾ അധ്യക്ഷനും എംപിയുമായ സുഖ്ബീർ സിംഗ് ബാദൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബിലെ പ്രധാനകക്ഷിയാണ് ശിരോമണി അകാലിദൾ. കാനഡയുമായുള്ള തർക്കം പരിഹരിക്കാൻ അടിയന്തരമായ നടപടി വേണമെന്ന് സുഖ്ബീർ സിംഗ് ബാദൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. കാനഡയിലേക്കുള്ള വിസ നൽകുന്നത് നിർത്തിയ നടപടി ഗുരുതമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യം കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജ്ഞരെ ബാധിക്കുന്നതാണ്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാകുന്ന അവസ്ഥയാണുള്ളത്. വിഷയത്തിൽ കേന്ദ്രസർക്കാർ ഉടൻ പരിഹാരം കാണണം. ഇക്കാര്യത്തിൽ അമിത് ഷായോട് അഭ്യർത്ഥിച്ചിട്ടുണ്ട് – സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു.
നിലവിലെ സാഹചര്യം പഞ്ചാബികളിൽ അനിശ്ചിതത്വവും ഉത്കണ്ഠയും സൃഷ്ടിക്കുന്നുണ്ട്. വിദ്യാർത്ഥികളായി കാനഡയിലേക്ക് പോകുന്ന ഇപ്പോൾ അവിടെ താമസിക്കുന്ന യുവാക്കളേയും ഇതു ബാധിക്കും.കാനഡയിലെ പഞ്ചാബി കുടുംബങങളും ആശങ്കയിലാണ്. അവരുടെ കോളുകളും സന്ദേശങ്ങളുമെല്ലാം എനിക്ക് ലഭിക്കുന്നുണ്ട് ബാദൽ വ്യക്തമാക്കി.
#WATCH | Delhi: On the India-Canada row, Akali Dal President & MP Sukhbir Singh Badal says, “The current situation between India and Canada is now affecting the people of Indian origin living in Canada…A panic-like situation is developing among the people. The government of… pic.twitter.com/g9f7vbYqLH
— ANI (@ANI) September 21, 2023