അയ്യര്‍ ഇന്‍ അറേബ്യയില്‍ മുകേഷിനും ഉര്‍വശിക്കും ഒപ്പം അഭിനയിക്കുന്നതിന്റെ എക്സൈറ്റ്മെന്റ് തനിക്ക് ഉണ്ടായിരുന്നുവെന്ന് നടന് ഷൈന്‍ ടോം ചാക്കോ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ‘ജാമ’യോട് സംസാരിക്കവെയാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്. ഇരുവരും ഹ്യുമര്‍ വളരെ സ്വാഭാവികമായി ചെയ്യുന്ന ആളുകളാണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
ഷൈന്‍ പറഞ്ഞത് :
മുകേഷേട്ടന്റെയും ഉര്‍വ്വശി ചേച്ചിയുടെയും കൂടെ അഭിനയിക്കാന്‍ പോകുന്നതിന്റെ ഒരു എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. കാര്യം ഇവര്‍ രണ്ട് പേരും വളരെ നന്നായിട്ട് ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നവരാണ്. ഹ്യൂമറിന്റെ ടൈമിംഗ് വളരെ സ്വാഭാവികമായി ചെയ്യുന്ന ആളുകളാണ്. ഹ്യുമര്‍ ചെയ്യുന്ന പോലെ തോന്നിപ്പിക്കില്ല അവര്‍ ഒരിക്കലും. ഉര്‍വശി ചേച്ചി പിന്നെ എല്ലാ കഥാപാത്രങ്ങളും ചെയ്യും. കണ്ണ് നനയിപ്പിക്കും ദേഷ്യം പിടിപ്പിക്കും ചിരിപ്പിക്കും പിന്നെ കുശുമ്പ് അങ്ങനെ എല്ലാതും വളരെ സ്വാഭാവികമായി ചെയ്യും ഉര്‍വശി ചേച്ചി. അത് കല്പന ചേച്ചിയും അങ്ങനെ തന്നെയാണ്. പക്ഷെ കല്പന ചേച്ചിക്ക് ചില ലിമിറ്റേഷന്‍സ് ഉണ്ടെങ്കില്‍ ഉര്‍വശി ചേച്ചിക്ക് അതില്ല. സൂപ്പര്‍ സ്റ്റാര്‍ ഹീറോയിന് വരെ ആവാം ചേച്ചിക്ക്. മുകേഷേട്ടന് ഹ്യൂമറാണ് കൂടുതല്‍ വഴങ്ങുക. പക്ഷെ മറ്റ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് നിഷാദിക്ക പറഞ്ഞു. പക്ഷെ അധികവും ചെയ്തിട്ടുള്ളത് ഹ്യൂമറാണ്.
എം.എ നിഷാദ് സംവിധാനം ചെയ്ത അയ്യര്‍ ഇന്‍ അറേബ്യ ഫെബ്രുവരി 2നാണ് തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തില്‍ മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെല്ത്തൈ സിനിമാസിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.