ദുബായ്: സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പതിവ് പരിശോധനയ്ക്ക് വേഷം മാറിയെത്തിയെത്തിയതാണ് സർക്കാർ ഏജൻസി പ്രതിനിധികൾ. മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റബ്ലിഷ്മെന്റിൽ പരിശോധനയ്ക്കെത്തിയപ്പോൾ കണ്ട കാഴ്ച ഉദ്യോഗസ്ഥരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സ്ഥാപനത്തിന്റെ സിഇഓ കൗണ്ടറിൽ നിൽക്കുകയാണ് സേവനം തേടിയെത്തുന്ന ഓരോരുത്തർക്കും നിമിഷ നേരം കൊണ്ട് സേവനമെത്തിക്കാൻ.
പിന്നാലെ മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റബ്ലിഷ്മെന്റ് സിഇഓ ഒമർ ബുഷിഹാബിനെ തേടി സാക്ഷാൽ ദുബായ് ഭരണാധികാരിയുടെ പ്രശംസയെത്തി. ഓഫീസിലെത്തുന്നവർക്ക് പരമാവധി 5 മിനിറ്റ് കൊണ്ട് തങ്ങളുടെ സേവനം ലഭ്യമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഭവനനിർമാണവുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനമാണ് മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റബ്ലീഷ്മെന്റ്.
ഏതൊരു സ്ഥാപനത്തിന്റെയും ജീവനാഡിയാണ് ജനങ്ങൾ. സേവനങ്ങൾ പൂർണ തൃപ്തിയോടെ ലഭിക്കുക എന്നത് ജനങ്ങളുടെ അവകാശമാണ് ഓരോ സർക്കാർ സ്ഥാപനവും പാലിക്കേണ്ട മൂല്യ അതാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായിലെ സർക്കാർ സ്ഥാപനങ്ങളിൽ ഏത് നിമിഷവും രഹസ്യ ഏജൻസികളുടെ പരിശോധന ഉണ്ടാവാം. ജനസേവനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണ് നടപടി