പരീക്ഷയിൽ ഉന്നത വിജയം നേടിയ എമിറാത്തി വിദ്യാർത്ഥിനിയായ യാസ്മിൻ മഹ്മൂദിനെ തേടി ഒരു ഫോൺ കോളെത്തി. സാക്ഷാൽ ദുബായ് ഭരണാധികാരിയുടെ. അതു വരെ ലഭിച്ച അഭിനന്ദനങ്ങളേക്കാൾ ഏറെ പ്രിയപ്പെട്ട ഒന്ന്. ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തിന്റെ ട്വിറ്റർ പ്രൊഫൈലിലൂടെ ടെലിഫോൺ സംഭാഷണം പങ്കുവച്ചതോടെ സംഭവം വൈറലായി.
വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് സ്വയം പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം വിശേഷങ്ങൾ ചോദിക്കുകയും യാസ്മിന്റെ വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിനായി ഏത് കോളജ് തെരഞ്ഞടുക്കുമെന്ന ചോദ്യത്തിന് മികച്ച മൂന്ന യൂണിവേഴ്സിറ്റികളിൽ ഒന്ന് തെരെഞ്ഞെടുക്കുമെന്നായിരിന്നു യാസ്മിന്റെ മറുപടി.വിദ്യാർത്ഥിനിയുടെ കുടുംബത്തോട് ആശംസകൾ അറിക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്
ഈ അധ്യയന വർഷത്തെ ഏറ്റവും മികച്ചതാക്കി മാറ്റിയ അധ്യാപകർക്കും വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാ വർഷവും ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികളെ ഷെയ്ഖ് മുഹമ്മദ് വിളിച്ച് അഭിനന്ദിക്കാറുണ്ട്