ലോകകപ്പിൽ പോർച്ചുഗലിനെ അട്ടിമറിച്ച് സെമിയിലെത്തിയ മൊറോക്കോയെ അഭിനന്ദിച്ച് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
“ലോകകപ്പിൽ ആരും മൊറോക്കോയ്ക്ക് മുകളിലല്ല. എല്ലാ അറബികൾക്കും അഭിനന്ദനങ്ങൾ. അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങൾ സാക്ഷാത്കരിക്കുന്നു, ”ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ശക്തരായ പോർച്ചുഗലിനെ 1-0ന് പരാജയപ്പെടുത്തിയായിരുന്നു മൊറോക്കോയുടെ സെമി പ്രവേശനം. ഇതോടെ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി.