പാക്കിസ്ഥാൻ പേസർ ഷോയിബ് അക്തറിനൊപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ എംപി. ദുബായ് വിമാനത്താവളത്തിൽ നിന്നും എടുത്ത ചിത്രമാണ് എംപി ട്വിറ്ററിൽ പങ്കുവച്ചത്. ദുബായിൽ നിന്നും ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു തരൂർ.
ദുബായ് വഴി ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ. അതിനിടയിലാണ് തീർത്തും യാദൃശ്ചികമായി ഷൊയിബിനെ കണ്ടുമുട്ടിയത്. പാകിസ്ഥാന് അകത്തും പുറത്തും വലിയ ആരാധകരുള്ള താരമാണ് ഷൊയിബ്. വിമാനത്താവളത്തിൽ വച്ച് എനിക്ക് അരികിലെത്തിയ ഇന്ത്യക്കാരെല്ലാം അദ്ദേഹത്തൊടൊപ്പം സെൽഫിയെടുത്തു. വിമാനത്താവളത്തിൽ വച്ച് അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റുമെല്ലാം അതിനിടെ ചർച്ചയായി.
തരൂർ ട്വിറ്ററിൽ പങ്കുവച്ച് ചിത്രം വളരെ വേഗം വൈറലാവുകയും ചെയ്തു. രാഷ്ട്രീയത്തിലേയും ക്രിക്കറ്റിലേയും സൂപ്പർ സ്റ്റാറുകളെ ഒരുമിച്ച് കണ്ടതിൽ പലരും ആഹ്ളാദം പങ്കുവച്ചപ്പോൾ തരൂരും അക്തറും തമ്മിലുള്ള മുഖസാദ്യശ്യമാണ് പലരും ചൂണ്ടിക്കാട്ടിയത്.
On my way back to Delhi via Dubai, was pleasantly surprised when @shoaib100mph said hello. What a smart & engaging young man the tearaway fast bowler is! He has plenty of fans on our side of the border: all the Indians who came up to greet me wanted selfies with him too. Had a… pic.twitter.com/4WZl8V1rbN
— Shashi Tharoor (@ShashiTharoor) June 26, 2023