ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എം.പി. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നത് ശരിയല്ല. താന്‍ എപ്പോഴും പലസ്തീന് ജനതയ്ക്കൊപ്പമാണെന്നും തരൂര്‍ പറഞ്ഞു.
അനാവശ്യം പറയുന്നതിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും തരൂര്‍ പറഞ്ഞു.
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ശശിതരൂര്‍ ഹമാസ് തീവ്രവാദ സംഘടനയാണെന്നും. ഹമാസ് നടത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രയേല്‍ ഗസയില്‍ നടത്തുന്നതെന്നും തരൂര്‍ പറഞ്ഞത് വിവാദമായത്.
പിന്നീട് സംസാരിച്ച എം കെ മുനീറും അബ്ദുസമദ് സമദാനിയും തരൂരിനെ വേദിയില്‍ വെച്ച് തന്നെ തിരുത്തിയിരുന്നു. പ്രതിരോധം ഭീകരവാദ പ്രവര്‍ത്തനമല്ലെന്നാണ് മുനീര്‍ പ്രതികരിച്ചത്. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികള്‍ നടത്തുന്നാണ് സമദാനിയും പറഞ്ഞത്.