ഷാരോണ്‍ രാജ് വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന് ജഡ്ജി വിദ്യാധരന് ആണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്.
പ്രതിയെ കസ്റ്റഡിയില്‍ വെച്ച് തന്നെ ഉടന്‍ വിചാരണ നടത്താന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ജാമ്യാപേക്ഷ തള്ളണമെന്ന ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.
ജാമ്യം ലഭിച്ചാല്‍ ഗ്രീഷ്മ സാക്ഷികളെ സ്വാധീനിക്കാനും കക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അത് വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ഗ്രീഷ്മയ്ക്ക് ജാമ്യം നിഷേധിച്ചത്.
42 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കേസില്‍ ഗ്രീഷ്മയുടെ അമ്മ, അമ്മാവന് എന്നിവരും കൂട്ടു പ്രതികളാണ്. 2022 ഒക്ടോബര്‍ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെ തു