ഷാർജ ഗവണ്മെന്റിന്റെ ഒൻപതാമത് അറബ് വേൾഡ് കമ്മ്യൂണിക്കേഷൻ അവാർഡ് സൗദി മാനവിക- സാമൂഹിക വികസന മന്ത്രാലയത്തിന് ലഭിച്ചു. ആശയവിനിമയവുമായി ബന്ധപ്പെട്ട മികച്ച സംവിധാനങ്ങളാണ് മന്ത്രാലയത്തിന് അവാർഡ് നേടിക്കൊടുത്തത്. അതേസമയം വനിതാ ശാക്തീകരണ ആശയവിനിമയ സംവിധാനങ്ങൾക്ക് ആഗോള തലത്തിൽ രണ്ടാം സ്ഥാനവും സൗദി നേടി.
19 വിഭാഗങ്ങളിലായി 53 രാജ്യങ്ങളെയാണ് ഷാർജ ഗവണ്മെന്റ് അവാർഡിനായി പരിഗണിച്ചത്. സാങ്കേതിക വിദ്യയുടെ ഉപയോഗം, ആശയവിനിമയം, നടപ്പാക്കൽ രീതി, ജനങ്ങൾക്കിടയിലെ സ്വാധീനം, മാധ്യമ ഉപയോഗം, കാഴ്ചപ്പാട്, വീശിഷ്ടമായ രീതിശാസ്ത്രം എന്നിങ്ങനെയുള്ള ഏഴ് കാര്യങ്ങളായിരുന്നു അവാർഡ് സമിതിയുടെ മാനദണ്ഡങ്ങൾ.
ആശയവിനിമയ സംവിധാനങ്ങളുടെ കാര്യത്തിൽ ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ വേഗത്തിലും വഴക്കത്തോടെയും നിറവേറ്റുന്നു എന്നതാണ് സൗദിയുടെ പ്രത്യേകത. മാധ്യമങ്ങളോടും ഇതേ രീതി തന്നെയാണ് സ്വീകരിക്കുന്നത്. അതേസമയം ഡിജിറ്റൽ മേഖലകളിലെ പരിവർത്തനങ്ങളോട് തൽക്ഷണം പ്രതികരിക്കുന്നു എന്നതും പ്രത്യേകതകളിൽ ഒന്നാണ്. കൂടാതെ ഫലപ്രദമായ ആശയ വിനിമയ മാധ്യമം സംവിധാനം ഒരുക്കുന്നതിൽ പ്രാപ്തമായിട്ടുണ്ടെന്നും സൗദി മാനവവിഭവശേഷി – സാമൂഹിക വികസന സഹ മന്ത്രി മുഹമ്മദ് ബിൻ നാസർ അൽ ജാസിർ പറഞ്ഞു