കാരുണ്യ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘കാരുണ്യത്തിൻ പൊന്നോണം’ എന്ന പേരിൽ ഷാർജ പാകിസ്ഥാൻ കൾച്ചറൽ സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ ഇപി ജോൺസൺ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സമൂഹത്തിനായി ഓരോ വ്യക്തികളും പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കാരുണ്യ പ്രസിഡന്റ് ജേക്കബ് കറ്റാനം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ സിജു ജോൺ സ്വാഗതം പറഞ്ഞു. ഷാർജാ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ട്രഷറർ ബാബു വർഗ്ഗീസ്, മാനേജിംഗ് കമ്മറ്റി അംഗം സാം വർഗ്ഗീസ്, ശാലോം കോർഡിനേഷൻ ചെയർമാൻ ജോസ് വി ജോൺ, കാരുണ്യ വൈസ് പ്രസിഡന്റ് റോസിലി എന്നിവർസംസാരിച്ചു.
കാരുണ്യ ജനറൽ സെക്രട്ടറി ജോഷി ജോൺ വർഗ്ഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷാർജ ഇന്ത്യൻ ഹൈസ്ക്കൂളിൽ 35 വർഷത്തെ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ച സിസിലി ജോൺസനെ പൊന്നാട അണിയിച്ച് ആദരിക്കുകയും കാരുണ്യയുടെ പ്രത്യേക ഉപഹാരവും സമർപ്പിക്കുകയും ചെയ്തു. ശാലോം കോർഡിനേറ്റർ ഗീവർഗ്ഗീസ് ബാബുജി കൃതജ്ഞത രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും, വിവിധ കലാപരിപാടികളും അരങ്ങേറിയ വേദിയിൽ കാരുണ്യ അംഗങ്ങളുടെ,10, 12 ക്ലാസുകളിൽ വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.