മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോയ്ക്കൊപ്പം ആരും ഇല്ലാണ്ടായ പോലെ എന്ന കുറിപ്പോടെയാണ് ഷാഫി പറമ്പില്‍ പോസ്റ്റ് പങ്കുവെച്ചത്.
ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള ഓര്മ പങ്കുവെക്കുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെ വാക്കുകള്‍ ഇടറി, കണ്ണുകള്‍ നിറഞ്ഞാണ് ഷാഫി പറമ്പില്‍ മറുപടി പറഞ്ഞത്.
പൊതുപ്രവര്‍ത്തനത്തെ ഇതുപോലെ സേവനമാക്കിയിട്ടുള്ള വേറെ നേതാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളം ഇന്ന് കാണുന്ന ഒത്തിരി നേട്ടങ്ങള്‍ക്ക് പിറകില്‍ വേഗതയോടെ പ്രവര്‍ത്തിച്ച മനുഷ്യന് ആണ്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് കാര്ക്കൊക്കെ തണലായിട്ടുള്ള ഒരാള്‍. അങ്ങനെ ഒരാള്‍ക്കും ഇനി ആവാന്‍ പറ്റില്ല. അങ്ങനെ ഒരാള്‍ ഇനി ഉണ്ടാവുകയുമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഒരുപാട് ആള്‍ക്കാരെ കൈപിടിച്ചുയര്‍ത്തിയ നേതാവാണ്. ചെറുപ്പക്കാരൊക്കെ ഓരോ കാര്യങ്ങള്‍ ആയി വരുന്നത് കാണുന്നത് വലിയ സന്തോഷമാണ് അദ്ദേഹത്തിന്. ഞങ്ങളൊക്കെ ഇങ്ങനെ ആയത് പുള്ളി ഉള്ളതുകൊണ്ടാണ്. സ്ഥാനങ്ങള്‍ക്കും അപ്പുറമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. സാധാരണ ഒരു കെ.എസ്.യുക്കാരന് വിളിച്ച് കൊടിക്കാലിന് ഒരു സഹായം ചെയ്യുമോ എന്നും പോലും ചോദിക്കാന്‍ ആക്സസ് ഉള്ള നേതാവാണ് അദ്ദേഹമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ജനസമ്പര്‍ക്ക പരിപാടിയില്‍ ഒക്കെ എത്ര മനുഷ്യരെയാണ് നേരിട്ട് കണ്ട് അവരുടെ കാര്യങ്ങള്‍ കേട്ട് പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചത്. ജനാധിപത്യത്തിന് ഇതുപോലെ ഒരു സമ്പത്ത് വേറെ ഉണ്ടായിട്ടില്ല. ജനങ്ങളെ എല്ലാമായി കണ്ട വേറെ നേതാവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.