ബ്ലാക്മെയിൽ ചെയ്യുന്നവർക്ക് യുഎഇയിൽ ഇനി കടുത്ത ശിക്ഷ ലഭിക്കും. നിയമ ലംഘകർക്ക് 2 വർഷം തടവും 56.3 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയുമാണ് ശിക്ഷ. ഓൺലൈൻ കുറ്റകൃത്യങ്ങളും കിംവദന്തികളും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പിഴയോ തടവോ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ. തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ പെടാതിരിക്കാൻ ഓൺലൈൻ ഭീഷണികളും ബ്ലാക് മെയിലിങും സംബന്ധിച്ച് യഥാസമയം പോലീസിൽ വിവരം അറിയിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധരും ഓർമിപ്പിച്ചു.