സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോന് തൂങ്ങി മരിച്ച നിലയില്‍. 34 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്.
സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും രഞ്ജുഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് കടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്. സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
ക്ലാസ്മേറ്റ്സ്, വണ്‍വേ ടിക്കറ്റ്, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട്, മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലാണ് പ്രധാനമായും അഭിനയിച്ചത്. ടിവി ചാനല്‍ അവതാരക ആയിട്ടാണ് കരിയറിന്റെ തുടക്കം. പിന്നീട് ഇരുപതിലധികം സീരിയലുകളില്‍ അഭിനയിച്ചു.