ഓഫീസിൽ ഓവർടൈം ജോലി ചെയ്തിട്ടും ട്വിറ്ററിന്റെ സീനിയർ എക്സിക്യൂട്ടിവ് എസ്തർ ക്രോഫോർഡിന് ജോലി നഷ്ടമായി. മറ്റ് പലർക്കും സമാനമായ രീതിയിൽ ജോലി നഷ്ടമായിട്ടുണ്ട്. ആത്മാർത്ഥതയോടെ ജോലി ചെയ്തിട്ടും തൊഴിൽ നഷ്ടമായെന്നും വളരെയധികം ദുഃഖം തോന്നുന്നുണ്ടെന്നും പിരിച്ചുവിടലിന് പിന്നാലെ എസ്തർ ട്വിറ്ററിലൂടെ അറിയിച്ചു. ആത്മാർത്ഥമായി ജോലി ചെയ്തത് ഏറ്റവും വലിയ പിഴവായിരുന്നു എന്നും അവർ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
ട്വിറ്ററിന്റെ ബ്ലൂ വെരിഫിക്കേഷൻ സബ്സ്ക്രിപ്ഷൻ്റെയും ഉടൻ അവതരിപ്പിക്കാനിരിക്കുന്ന പേയ്മെൻ്റ് പ്ലാറ്റ്ഫോമിലും ജോലി ചെയ്തിരുന്നത് എസ്തറായിരുന്നു. 2022 ഒക്ടോബറിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോഴും നിലനിർത്തപ്പെട്ടിരുന്ന ജീവനക്കാരിൽ ഒരാളുകൂടിയായിരുന്നു ഇവർ.
അതേസമയം ഓഫീസിലെ നിലത്ത് കിടന്നുറങ്ങുന്ന ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ആത്മാർത്ഥതയോടെ ജോലി ചെയ്ത ഇവരെ പിരിച്ചുവിട്ടു. ഇതിനു പിന്നാലെയാണ് ട്വിറ്റർ ഹാൻഡിലിലൂടെ എസ്തർ ട്വിറ്ററിനെതിരെ രംഗത്തുവന്നത്.