സംസ്ഥാനത്തെ 130 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളില്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്മെന്റിന് ശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും പ്രവേശനം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ്. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പഠിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രോസ്പെക്ടസ് ഭേദഗതി ചെയ്യും. എന്‍ജീനിയറിംഗ് പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തി മാത്രം ആളെ എടുത്തിരുന്നത്. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
നേരത്തെ എന്‍.ആര്.ഐ ക്വാട്ടയിലൊഴികെ എന്‍ട്രന്‍സ് യോഗ്യത നേടാത്തവര്‍ക്ക് ഇതുവരെ പ്രവേശനം നേടാന്‍ സാധിക്കില്ലായിരുന്നു. പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ സ്കോറും തുല്യമായി പരിഗണിച്ചാണ് സാധാരണ ഗതിയില്‍ എന്‍ട്രന്‍സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇതിനാണ് ഇനി മാറ്റം വരിക.
പ്ലസ് ടുവിന് 45 ശതമാനം മാത്രം മാര്‍ക്ക് ആണ് പ്രവേശനത്തിനുള്ള മാനദണ്ഡമായി കണക്കാക്കുന്നത്. പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ സ്കോറും തുല്യമായി പരിഗണിച്ചാണ് എന്‍ജിനീയറിംഗ് പരീക്ഷയ്ക്ക് സാധാരണ ഗതിയില്‍ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. 480 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളിലൊരോന്നിലും 10 മാര്‍ക്കെങ്കിലും കിട്ടിയാലേ റാങ്ക് പട്ടികയിലുള്പ്പെടുകയുള്ളു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാകുന്നതോടെ ഈ മാര്‍ക്ക് പോലും ലഭിക്കാത്തവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം ലഭിക്കും.