ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത് മലയാള ചിത്രം സൗദി വെള്ളക്ക. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് സന്ദീപ് സേനന് നിര്‍മിച്ച സൗദി വെള്ളക്ക നേരത്തെയും നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു.
ഐഎഫ്എഫ്ഐ ഇന്ത്യന്‍ പനോരമ, ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റവല്‍, ഐസിഎഫ്ടി യുനസ്കോ ഗാന്ധി മെഡല്‍ അവാര്‍ഡ് കോംപറ്റീഷന്‍, പൂനെ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള എന്നീ ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ബംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു. സൂപ്പര്‍ഹിറ്റ് ചിത്രമായ ഓപ്പറേഷന് ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക.
ദേവി വര്‍മ, ലുക്മാന് അവറാന്, സിദ്ധാര്‍ത്ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ജുഡീഷ്യറിയുടെ ഊരാക്കുടുക്കില്പ്പെട്ടുപോകുന്ന സാധാരണക്കാരായ മനുഷ്യരുടെ കഥപറയുന്ന ചിത്രം തിയറ്ററുകൡ വലിയ ചലനമാണ് ഉണ്ടാക്കിയത്.