ശൈത്യ കാലം ആരംഭിച്ചതോടെ പകർച്ചപ്പനി ഭീതി നിലനിൽക്കുന്നതിനാൽ സൗദിയിൽ മാസ്ക് ധരിക്കാൻ നിർദേശം നൽകി. ആൾത്തിരക്കുള്ള സ്ഥലങ്ങളിലും രോഗലക്ഷണമുള്ള ആളുകളുടെ ഇടയിൽ നിൽക്കുകയാണെങ്കിലോ മാസ്ക് ധരിക്കണം. രോഗം ബാധിച്ചവർ ശ്വസിക്കുമ്പോൾ പുറത്ത് വരുന്ന രോഗാണുക്കൾ വഴി വ്യാപനത്തിന് സാധ്യതയുണ്ട്.
മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ, തലവേദന, 38 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് എന്നിവയാണ് കാലാവസ്ഥജന്യ രോഗങ്ങൾ. ശ്വാസ കോശ വീക്കം, ചെവിയിലെ അണുബാധ, രക്തവിഷബാധ, മരണം എന്ന സങ്കീർണ്ണതകൾക്കും ഇത് കാരണമാവും. അതേസമയം രോഗപ്രതിരോധത്തിനുള്ള ഏക പോംവഴി മാസ്ക് ധരിക്കലും കണ്ണിലും വായിലും നേരിട്ട് തൊടാതിരിക്കുക എന്നതാണ്. കൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.