സൗദി അറേബ്യയിൽ ആരോഗ്യമേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികൾക്ക് നാല് ദിവസം ചെറിയ പെരുന്നാൾ അവധി അനുവദിച്ച് ആരോഗ്യമന്ത്രാലയം. ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ 24 തിങ്കളാഴ്ച വരെയാണ് അവധി. അതേസമയം സ്വദേശി ജീവനക്കാർക്ക് ഏപ്രില്‍ 13 വ്യാഴം മുതല്‍ ഏപ്രില്‍ 26 ബുധൻ വരെ അവധിയാണ്.
അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അവധി ദിനങ്ങളിൽ ഹാജരാകേണ്ടവരുടെ പട്ടിക ആവശ്യാനുസരണം തയ്യാറാക്കുകയും ജോലിക്ക് ഹാജരാകുന്നവർക്കുള്ള നഷ്ടപരിഹാര തുക നൽകുകയും ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.