ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരിപ്പിന് 2.20 ലക്ഷം ഡോളർ (ഏകദേശം 1.77 കോടി രൂപ) ലേലത്തിൽ ലഭിച്ചു. എഴുപതുകളുടെ മധ്യത്തിൽ ജോബ്സ് പതിവായി ഉപയോഗിച്ച ജർമൻ ഷൂ നിർമാതാക്കളുടെ ബിർകെൻസ്റ്റോക്സിന്റെ ബ്രൗൺ നിറത്തിലുള്ള ചെരിപ്പിനാണ് റെക്കോർഡ് വില ലഭിച്ചത്. ജൂലിയൻസ് ഓക്ഷൻസാണ് ലേലം സംഘടിപ്പിച്ചത്.
കോർക്കും ചണവും ചേർന്ന് നിർമിച്ചിരിക്കുന്ന ചെരിപ്പിൽ സ്റ്റീവ് ജോബ്സിന്റെ പാദമുദ്ര പ്രകടമായിരുന്നു. അതേസമയം സംഘാടകർ പ്രതീക്ഷിച്ച വില 60,000 മുതൽ 80,000 ഡോളർ വരെയുള്ള തുകയാണ്. എന്നാൽ അജ്ഞാതനായ ലേലക്കാരൻ 1.77 കോടി മുടക്കി ചെരിപ്പും അതോടൊപ്പം തയാറാക്കിയ സവിശേഷ എൻഎഫ്ടിയും (നോൺ ഫൻജിബിൾ ടോക്കൺ) സ്വന്തമാക്കുകയായിരുന്നു. 1976ലാണ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് കലിഫോർണിയയിലെ ലൊസ് ആൾട്ടോസിൽ ആപ്പിൾ സ്ഥാപിച്ചത്. അർബുദ ബാധയെത്തുടർന്ന് 2011ൽ ആയിരുന്നു ജോബ്സിന്റെ