എല്ലാ ദൈവങ്ങള്‍ക്കും പണമാണ് വേണ്ടതെന്നും ദൈവത്തിന് ജീവിക്കാന്‍ മനുഷ്യന്റെ കാശ് വേണമെന്നും അതുകൊണ്ട് അമ്പലങ്ങളില്‍ പോകാറില്ലെന്നും നടന് സലീം കുമാര്‍. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ അമ്പലങ്ങളിലൊക്കെ പോയിരുന്നു. ഇപ്പോള്‍ പോകാറില്ല. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടത്. ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും പൈസയാണ് വേണ്ടത്. പൈസയില്ലാതെ ഒരു കാര്യവും നടക്കില്ല. ദൈവത്തിന് ജീവിക്കണമെങ്കില്‍ മനുഷ്യന്റെ കാശ് വേണം. പിന്നെ ദൈവത്തിന്റെ ജോലിയെന്താണ്? ദൈവത്തിന് നമ്മളോട് നേരിട്ട് സംസാരിക്കാന്‍ പറ്റില്ല. പൂജാരിയോ മൊല്ലാക്കയോ പള്ളീലച്ചനോ നമ്മളോട് നേരിട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണ് ദൈവം. എന്റെ ദൈവത്തോട് ഞാന്‍ നേരിട്ട് സംസാരിച്ചോളാം,’ സലിം കുമാര്‍ പറഞ്ഞു.
ചെറുപ്പത്തില്‍ അടിച്ചേല്‍പ്പിച്ച സംഭവമായതിനാല്‍ അതുകൊണ്ട് ചെറുപ്പത്തില്‍ ഈശ്വരാ എന്ന് അറിയാതെ വിളിച്ചു പോകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എനിക്ക് അങ്ങനെ ഒരു സങ്കല്‍പ്പത്തോട് തന്നെ വിശ്വാസമില്ല. ഇതെല്ലാം വെറും അര്‍ത്ഥ ശൂന്യമാണെന്നും മനസിലായിട്ടുണ്ട്. ജീവിതാനുഭവങ്ങളിലൂടെയാണ് അത് മനസിലാക്കിയിട്ടുള്ളത്. ദൈവത്തിന്റെ പേര് പറഞ്ഞ് ദൈവത്തെ വിറ്റ് ജീവിക്കുന്ന കുറെ ആളുകളുണ്ട്. മലയാളികള്‍ക്കറിയാം ഇത് ദൈവത്തെ വില്‍ക്കാറുണ്ട് എന്നിട്ടും അതിന് കൂട്ടു നില്‍ക്കുകയാണെന്ന് അടുക്കുന്തോറും ഇതെല്ലാം തട്ടിപ്പാണെന്ന് മനസിലായെന്നും സലിം കുമാര്‍ പറഞ്ഞു.
ദൈവത്തിനെ കാണാന്‍ തന്നെ രണ്ട് ക്യൂ ആണ്. പാവപ്പെട്ടവന് ഒരു ക്യൂവും വിഐപിക്ക് ഒരു ക്യൂവും. വഴിപാടുകള്‍ക്കും വലിയ കാശാണ്. അതുകൊണ്ട് അതിലൊന്നും ഇപ്പോള്‍ വിശ്വാസമില്ലെന്നും സലിം കുമാര്‍ പറഞ്ഞു. 18 വര്‍ഷം ശബരിമലയില്‍ പോയിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളിലും പോകാറുണ്ടായിരുന്നു എന്നാല്‍ അവിടെയെത്തുമ്പോഴാണ് ഇത് പണം എറിഞ്ഞുള്ള പരിപാടിയാണെന്ന് മനസിലാവുക എന്നും സലീം കൂമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.