സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ പരിശുദ്ധ ദിദിമോസ് ബാവാ സ്മാരക Unsung Hero അവാർഡ് എസ്. കൺമണിക്ക്. ജന്മനാ രണ്ടു കൈകളും ഇല്ലാതെ പരിമിതികളെ അതിജീവിച്ചു കേരള സർവകലാശാലയിൽ നിന്നും ബി.എ മ്യൂസിക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി സമൂഹത്തിൽ അതിജീവന സന്ദേശം നൽകുന്നത് പരിഗണിച്ചാണ് അവാർഡ് .
ആലപ്പുഴ ജില്ലയിലെ മാവേലിക്കര അറന്നൂറ്റിമംഗലം സ്വദേശി ശശികുമാറിന്റെയും രേഖയുടെയും മകളായ കൺമണി തിരുവനന്തപുരം സ്വാതി തിരുനാൾ മ്യൂസിക് കോളേജിൽ ഒന്നാം വർഷ എം എ വിദ്യാർത്ഥിനിയാണ്. അൻപതിനായിരം രൂപയും, പ്രശസ്തി പത്രവും, ഫലകവുമാണ് അവാർഡ്.
നവംബർ 13-ന് വൈകിട്ട് 5 -ന് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാർവെസ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ ഇൻഡ്യൻ അംബാസ്സഡർ സഞ്ജയ് സുധിർ കൺമണിക്ക് അവാർഡ് സമ്മാനിക്കും.