ഉക്രൈനിൽ റഷ്യ പൂർണ്ണമായ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. ലക്ഷക്കണക്കിന് ജനത്തിൻ്റെ തോരാക്കണ്ണീരാണ് യുദ്ധത്തിൻ്റെ ബാക്കിപത്രം. അനാഥരായ കുറെ കുട്ടികൾ, വീടും നാടും നഷ്ടപ്പെട്ട നിരപരാധികളായ ജനങ്ങൾ എന്നിങ്ങനെ നീളുന്നു ഉക്രൈനിലെ ഇന്നത്തെ അവസ്ഥ. യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് റഷ്യ തറപ്പിച്ച് പറയുമ്പോൾ തങ്ങൾ വഴങ്ങില്ലെന്ന് ഉക്രൈൻ വീണ്ടും ആവർത്തിക്കുന്നു, അതിനാൽ തന്നെ യുദ്ധം ഇനിയും നീളും. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധമായിരുന്നു റഷ്യ-ഉക്രൈൻ യുദ്ധം.
യുദ്ധത്തിൽ മരണം കൈവരിക്കുകയും പരുക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് കണക്ക്.
ഉക്രൈനിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകൾ.
എന്നാൽ റഷ്യയോ ഉക്രൈനോ ഇതുവരെ ഔദ്യോഗികമായി ആളപായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. 2022 ഫെബ്രുവരി 24-ന് റഷ്യൻ ആക്രമണം ആരംഭിച്ചതു മുതൽ ഇരു രാജ്യങ്ങളും യുദ്ധക്കളത്തിൽ വലിയ നഷ്ടം നേരിട്ടതായി വിശ്വസിക്കപ്പെടുന്നു. ഇതിനോടകം 1.40 കോടി ആളുകൾ പലായനം ചെയ്തു. ഇതിൽ പകുതിപ്പേരും അയൽ രാജ്യങ്ങളിൽ അഭയാർഥികളായി ചേക്കേറി. ബാക്കിയുള്ളവർ നാട്ടിലേക്കു മടങ്ങിയെങ്കിലും കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ആഭ്യന്തര അഭയാർഥികളായി ദുരിത ജീവിതത്തിലാണവർ. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് യുദ്ധത്തിൽ തകർന്ന യുക്രൈയ്ന്റെ അടിസ്ഥാന സൗകര്യങ്ങളുടെ മാത്രം നഷ്ടം ഏകദേശം 138 ബില്യൻ ഡോളർ വരും. റഷ്യയ്ക്ക് വാണിജ്യ വ്യവസായ രംഗത്തുൾപ്പെടെ നഷ്ടം 82 ബില്യൻ ഡോളർ ആണ്.
അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ ഉക്രൈൈനിലേക്ക് എത്തിയത് അത്യധുനിത ആയുധങ്ങളുടെ വൻ ശേഖരമാണെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ അക്രമണത്തിന് മുന്നിൽ യുക്രൈന് അടിയറവ് പറയാത്തതിന് പ്രധാന കാരണം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്.
On February 24, millions of us made a choice. Not a white flag, but the blue and yellow one. Not fleeing, but facing. Resisting & fighting.
It was a year of pain, sorrow, faith, and unity. And this year, we remained invincible. We know that 2023 will be the year of our victory! pic.twitter.com/oInWvssjOI
— Володимир Зеленський (@ZelenskyyUa) February 24, 2023
റഷ്യൻ അധിനിവേശത്തിൻ്റെ വാർഷികത്തിൽ ആക്രമണങ്ങളും പ്രതിരോധങ്ങളും ചിത്രീകരിക്കുന്ന നോട്ടുകൾ ഉക്രൈൻ പുറത്തിറക്കി. നോട്ടിൻ്റെ ഒരു വശത്ത് ഉക്രൈനിൻ്റെ ദേശീയ പതാകയുമായി മൂന്ന് സൈനികരും മറുവശത്ത് യുദ്ധക്കുറ്റങ്ങളുടെ പ്രതീകമായ ബന്ധിച്ചിരിക്കുന്ന രണ്ട് കൈകളുമാണുള്ളത് ആലേഖനം ചെയ്തിരിക്കുന്നത്.