എമിറേറ്റിലെ സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്നല്‍ പദ്ധതിയിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാനൊരുങ്ങി ദുബായ്. ദുബായിലെ പത്ത് ഇടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി പുതിയതായി സ്മാര്‍ട്ട് സിഗ്നലുകള്‍ സജ്ജീകരിക്കുന്നത്. 10 പുതിയ സൈറ്റുകൾ ഉൾപ്പെടുത്തി, 2024 ഓടെ സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ ലൊക്കേഷനുകളുടെ ആകെ എണ്ണം 28 ആയി ഉയർത്തും.
കാല് നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. വാഹനയാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക സെന്‍സറുകളുടെ സഹായത്തോടെയാണ് സിഗ്നലുകള്‍ നടപ്പാക്കുക.
ഒന്നാം ഘട്ട സിഗ്നലിംഗ് വിജയകരമായതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിന് ആര്‍ടിഎ അധികൃതര്‍ തുടക്കമിട്ടിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ റോഡു മുറിച്ച് കടക്കുന്നത് മനസ്സിലാക്കുകയും സിഗ്നലുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുകയും ചെയ്യുന്നതാണ് സ്മാര്‍ട്ട് സിഗ്നലുകളുടെ പ്രവര്‍ത്തനം. ദുബായിയെ ലോകത്തെ സ്മാര്‍ട്ട് സിറ്റിയാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണ് ഈ പദ്ധതി.