95-ാമത് ഓസ്കർ അക്കാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ക്കായുള്ള അവസാന ഘട്ട നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് പ്രതീക്ഷയായി എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള നോമിനേഷന് ലഭിച്ചിട്ടുണ്ട്.
ഗോള്‍ഡന്‍ ഗ്ലോബിലും ഇതേ പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് നോമിനേഷന്. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന ഗുജറാത്തി ചിത്രം ദ് ചെല്ലോ ഷോ അന്തിമപട്ടികയില്‍ നിന്ന് പുറത്തായി. ഇന്ത്യന്‍ പ്രാതിനിധ്യമുള്ള രണ്ട് ഡോക്യുമെന്ററികള്‍ ഇത്തവണ അന്തിമ പട്ടികയിലുണ്ട്.
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള നോമിനേഷനില്‍ നെറ്റ്ഫ്ലിക്സ് ചിത്രമായ ദി എലിഫന്റ് വിസ്പറേഴ്സ് ഇടംപിടിച്ചു. കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് സംവിധാനം. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിമിനുള്ള നോമിനേഷനില്‍ ഓള് ദാറ്റ് ബ്രീത്ത്സ് എന്ന ചിത്രവുമുണ്ട്. ഷൌനക് സെന്‍ ആണ് സംവിധാനം.